കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിങ്. നിലവിലെ സാഹചര്യത്തില്‍ പോളിങ് തുടര്‍ന്നാല്‍ ഇത് മറികടന്നേക്കും.
ജില്ല തിരിച്ചുള്ള പോളിങ് ശതമാനം
തിരുവനന്തപുരം -55
കൊല്ലം-58
പത്തനംതിട്ട-56
ആലപ്പുഴ-60
കോട്ടയം-59
ഇടുക്കി-55
എറണാകുളം-60
തൃശൂര്‍-61
പാലക്കാട്-58
മലപ്പുറം-57
കോഴിക്കോട്-63
വയനാട്-60
കണ്ണൂര്‍-64
കാസര്‍കോട്-54
തിരുവന്തപുരം : സംസ്ഥാനത്ത് പോളിങ് 63.07% കടന്നു. പിന്നിട്ടു. കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. ഉച്ചക്ക് മൂന്ന് മണിവരെ 54.97 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും കനത്ത പോളിങ്ങാണ്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകള്‍ക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. ചിലയിടങ്ങളില്‍ സംഘര്‍ഷവും കള്ളവോട്ടിന് പരാതിയുമെന്ന ആരോപണം ഉയര്‍ന്നു.
അതിനിടെ, മധ്യകേരളത്തില്‍ പലയിടത്തും കനത്ത മഴ പെയ്തു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിങ്. നിലവിലെ സാഹചര്യത്തില്‍ പോളിങ് തുടര്‍ന്നാല്‍ ഇത് മറികടന്നേക്കും. പല വോട്ടിങ് കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷവും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. പോളിങ് തീരാന്‍ നാല് മണിക്കൂര്‍ കൂടിയാണ് ബാക്കിയുള്ളത്.
പൂഞ്ഞാര്‍, എരുമേലി കൊരട്ടി സെന്റ് മേരീസ് സ്‌കൂള്‍ ബൂത്ത്, വയനാട് കമ്പളക്കാട് സ്‌കൂള്‍ ബൂത്ത്, കാഞ്ഞിരപ്പള്ളി പൊന്‍കുന്നം അട്ടിക്കല്‍ ബൂത്ത് എന്നിവിടങ്ങളില്‍ യന്ത്രം പണി മുടക്കിസാങ്കേതിക വിദഗ്ധര്‍ എത്തി പ്രശ്‌നം പരിഹരിച്ചു. കുന്നത്തുനാട്, മുണ്ടക്കയം , പൊന്‍കുന്നം അട്ടിക്കല്‍, കോഴിക്കോട് കൊടിയത്തൂര്‍ എന്നിവിടങ്ങളിലും യന്ത്ര തകരാര്‍ വില്ലനായി. പാണക്കാട് സ്‌കൂള്‍ ബൂത്തിലും തവനൂരിലെ ഒരു ബൂത്തിലും പോളിംഗ് ഒരു മണിക്കൂറിലേറെ വൈകി.