സംസ്ഥാനത്ത് ഉച്ചക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ്. അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, തിരുവന ന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇ ടുക്കി ജില്ലകളിലാണ് അതിതീവ്രമഴയുണ്ടാകുക
തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ്. അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. പുതിയ അറിയിപ്പ് പ്രകാരം മല പ്പുറം, തി രുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതി തീവ്രമഴയു ണ്ടാ കുക. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മറ്റ് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലു ണ്ട്.
തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് സം സ്ഥാ നത്ത് വ്യാപകമായ മഴക്ക് കാരണം. തമിഴ്നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തി നില നില്‍ക്കുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെ ടുത്തി. 55 കി മീ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലയിലുള്ള അധികൃതരുടെ മുന്നറിയിപ്പിന് അനുസരി ച്ച് മാറിത്താമസിക്കണം. ഉരുള്‍ പൊ ട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.അതിനിടെ കഴിഞ്ഞ ദിവസം കന ത്ത മഴയില്‍ വ്യാപക വെള്ളക്കെ ട്ടുണ്ടായ കൊച്ചി നഗരത്തില്‍ ഇന്ന് മഴക്ക് ശമനമുണ്ട്. പലയിടത്ത് നി ന്നും വെള്ളം ഇറങ്ങിത്തുടങ്ങിയതായാണ് വിവരം.











