ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 1,117 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 7170 ആയി ഉയര്‍ന്നിരിക്കുകയാണ്
തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി കോവിഡ് മരണനിരക്ക് ഉയരുന്നു. ഏറ്റവും ഉയ ര്‍ന്ന പ്രതിദിന മരണ നിരക്കാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 176 കോവിഡ് മരണങ്ങളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 1,117 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴട ങ്ങിയ ത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 7170 ആയി ഉയര്‍ന്നിരിക്കുകയാണ്.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്പോഴും മലപ്പുറത്ത് സ്ഥിതി രൂക്ഷമാണ്. കോവിഡ് ആദ്യ തരംഗത്തില്‍ മരണം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞെങ്കിലും രണ്ടാം തരംഗത്തില്‍ മരണ നിരക്ക് കുതിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസ ങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കു കയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത് എന്നാണ് വില യിരുത്തപ്പെടുന്നത്.
ഇന്നല മാത്രം 188 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. അഞ്ച് ദിവസത്തിനിടെ 746 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 7358 ആയി. ഇതില്‍ 1604 പേര്‍ 41നും 59നും ഇടയിലുള്ളവരാണ്. ആറാഴ്ചയ്ക്കിടെ രോഗം ബാധിച്ചവരിലെ മരണമാ ണ് ഇപ്പോഴുണ്ടാകുന്നത്. ഇതനുസരിച്ച് വരും ദിവസങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കാനാണ് സാധ്യത.രോഗബാധിതരുടെ എണ്ണം കുറയുന്നത് ലോക്ക് ഡൗണ്‍ ഫലപ്രദമെന്നതിന്റെ സൂചനയാ ണെന്നും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 28,514 കേസുകള്‍ ഉള്‍പ്പെടെ ഇതുവരെ 2322146 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2025319 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 289283 പേരാ ണ് ചികിത്സയില്‍ തുടരുന്നത്.
രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്തും എറണാകുളത്തും കേസുകളില്‍ കുറവുണ്ട്. എന്നാല്‍ മലപ്പുറത്ത് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. ട്രിപ്പിള്‍ ഡൗണ്‍ കൂടുതല്‍ കര്‍ശന മാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.