സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വ കുപ്പ് അറിയിച്ചു. 20 സെന്റീ മീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലി ലെ ചക്രവാതച്ചുഴി പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നതിന്റെ സ്വാധീനത്തിലാണിത്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യ തയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 20 സെന്റീ മീറ്ററില്‍ കൂടുതല്‍ മഴ യു ണ്ടാകും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്ര വാതച്ചുഴി പടിഞ്ഞാറേക്ക് സഞ്ചരി ക്കു ന്നതിന്റെ സ്വാധീനത്തിലാണിത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്.
തിങ്കള്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്. വയനാട്, കാസര്‍കോട് ഒഴികെ മഞ്ഞ അലെര്‍ട്ടും. ചൊവ്വ തിരുവനന്തപു രം മുതല്‍ തൃശൂര്‍ വരെയു ള്ള എട്ടു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയില്‍ റെ ഡ് അലെര്‍ട്ടിനു സമാന ജാഗ്രത വേണം.
ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ മഴ കനക്കുന്നത്. ഇന്ന് കൂടുതല്‍ മഴ കിട്ടുക മധ്യകേരള ത്തിലും തെക്കന്‍ കേരളത്തിലുമാകും. പിന്നിടുള്ള ദിവസങ്ങളില്‍ വട ക്കന്‍ കേരളത്തിലാകും മഴ കനക്കുക. ചൊവ്വാഴ്ച മുതല്‍ മഴ ഒന്നുകൂടി കനക്കാനാണ് സാധ്യത. ചൊവ്വാഴ്ച തിരുവനന്തപുരം മുത ല്‍ തൃശൂര്‍ വരെയുള്ള 8 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് ഉണ്ട്.
മീന്‍പിടിക്കാന്‍ ഇറങ്ങരുത്
അറബിക്കടലില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ വ്യാഴംവരെ മീന്‍പിടിത്തത്തിനു പോകരുത്. ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ ഫിഷറീസ് വകുപ്പിനോടും കോസ്റ്റ് ഗാര്‍ഡിനോടും പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്കി. വേലിയേറ്റസമയത്ത് വെള്ളം കയറാന്‍ സാധ്യതയുണ്ട്.