കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടി യത്
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടി യത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. മുഖ്യമ ന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലാണ് നിയന്ത്രണ ങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗണ്‍ പൂര്‍ണമായി പി ന്‍വലിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധ രുടെ നിര്‍ദേശം. രണ്ടാം തരംഗത്തില്‍ 30ലേക്കു യര്‍ന്ന ടിപിആര്‍ നിരക്ക് ഇപ്പോള്‍ 15ല്‍ താഴെ എത്തിയത് സംസ്ഥാനത്തിന് ആശ്വാസമാണ്. എ ന്നാല്‍ 15ല്‍ താഴേക്ക് ടിപിആര്‍ കാര്യമായി കുറയാത്തതു മൂലം ബുധനാഴ്ച വരെ കൂടുതല്‍ നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ആരോഗ്യവി ദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് കുറഞ്ഞുവരുമെന്നതിനാല്‍ ലോക്ഡൗണുകളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങാമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്തു. കടുത്ത നിയന്ത്ര ണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ മുന്നിലുണ്ട്. മരണങ്ങളുടെ എണ്ണം കൂടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതെല്ലാം കണക്കി ലെടുത്താണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.











