യുഎഇയിലെ പ്രവാസികള്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍
ഷാര്‍ജ : യുഎഇയിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ഏപ്രില്‍ മുപ്പതിന് തുടങ്ങി മെയ് നാലു വരെയാണ് അവധി ദിനങ്ങള്‍ എന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഷാര്‍ജയില്‍ ഇത് ഒമ്പത് ദിവസമായിരിക്കുമെന്നാണ് അറിയിപ്പ്. മെയ് ഒമ്പതിനായിരിക്കും ഷാര്‍ജയില്‍ പെരുന്നാള്‍ കഴിഞ്ഞുള്ള ആദ്യ പ്രവര്‍ത്തി ദിനമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
പെരുന്നാള്‍ അവധി സംബന്ധിച്ച് 2022 ല്‍ സര്‍ക്കുലര്‍ പ്രകാരമാണ് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹിജ്റ കലണ്ടര്‍ പ്രകാരം റമദാന് 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് സ്വാകാര്യ മേഖലയില്‍ അവധി. എല്ലാവര്ക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.












