പാറശ്ശാലയില്‍ ഷാരോണ്‍ രാജിനെ കൊന്നത് താനെന്ന് കാമുകി ഗ്രീഷ്മ കെ നായര്‍ സമ്മതിച്ചതായി എഡിജിപി എം ആര്‍ അജിത്കുമാര്‍.കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിന് ഗ്രീഷ്മ നല്‍കിയതെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു
തിരുവനന്തപുരം: പാറശ്ശാലയില്‍ ഷാരോണ്‍ രാജിനെ കൊന്നത് താനെന്ന് കാമുകി ഗ്രീഷ്മ കെ നായ ര്‍ സമ്മതിച്ചതായി എഡിജിപി എം ആര്‍ അജിത്കുമാര്‍.കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെ യായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിന് ഗ്രീഷ്മ നല്‍കിയതെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഷായത്തില്‍ കീടനാശിനി ചേ ര്‍ത്ത് ഷാരോണിനെ ഗ്രീഷ്മ കുടിപ്പിക്കുകയായിരുന്നു.
ഇരുവരും ഒരുവര്‍ഷമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഫെ ബ്രുവരിയില്‍ പിണക്കമുണ്ടാകുക യും അതേമാസം ഗ്രീഷ്മക്ക് മ റ്റൊരാളുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹം നി ശ്ചയിച്ചെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. ഈ അടുത്ത കാല ത്ത് ബന്ധം ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. എന്നാല്‍ ഷാരോണ്‍ പി ന്മാറാന്‍ തയ്യാറാ യില്ല. ഒഴിവാക്കാനായി ജാതക ദോഷം പറഞ്ഞതായും ഗ്രീഷ്മ മൊഴി നല്‍കിയിട്ടു ണ്ട്. ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജി ത് കുമാര്‍ പറഞ്ഞു.
ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ അവരുടെ വീട്ടില്‍ ഉണ്ടായിരുന്ന കീടനാശി നി കലര്‍ത്തി നല്‍കുകയായിരുന്നു. ഷാരോണ്‍ അവിടെ വച്ച് തന്നെ ഛര്‍ദ്ദിച്ചു. പിന്നീട് വീട്ടില്‍ നിന്ന് ഷാരോണ്‍ പോയി. ഷാരോണിന് എന്താണ് കൊടുത്തതെന്ന് സഹോദരന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഗ്രീഷ്മ ഒന്നും പറഞ്ഞില്ലെന്നും അജിത് കുമാര്‍ പറയുന്നു.
ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ജാതകദോഷ കഥ ഗ്രീഷ്മ പറഞ്ഞത്. എന്നിട്ടും ഒഴിഞ്ഞു പോകാന്‍ ഷാരോണ്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജിത് കുമാര്‍ പറയുന്നു. അന്ധവിശ്വാസം ഉള്‍പ്പെടെയുള്ള മറ്റുവശങ്ങള്‍ കൂടുതലായി അന്വേഷി ക്കേണ്ടതുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു.
ഗ്രീഷ്മയുടെ മാതാപിതാക്കളെ പ്രതിയാക്കാന്‍ പ്രാഥമികമായി തെളിവുകള്‍ ലഭിച്ചിട്ടില്ല. മുന്‍പ് വിഷം നല്‍കിയതിനും തെളിവ് ലഭിച്ചിട്ടില്ല. ബന്ധത്തില്‍ വിള്ളല്‍ വീണിട്ടും ബന്ധം തുടരാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നു.ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഗ്രീഷ്മ ശ്രമിച്ചത്. ഷാരോണി നെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാത കം നടത്തിയത്. പള്ളിയില്‍ പോയി സിന്ദൂരം തൊട്ടെങ്കില്‍ വിവാഹം കഴിഞ്ഞതായി ഗ്രീഷ്മയുടെ മൊഴിയില്‍ ഇല്ലെന്നും അജിത് കുമാര്‍ പറയുന്നു.
കഷായത്തില്‍ വിഷം കലര്‍ത്തിയത്
ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നില്ല.
കഷായത്തില്‍ വിഷം കലര്‍ത്തിയത് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നില്ല. അമ്മക്ക് കുടിക്കാനുള്ള കഷായക്കൂട്ട് ഉപയോഗിച്ച് ഗ്രീഷ്മ വീട്ടില്‍ തന്നെ കഷായം ഉണ്ടാക്കുകയാ യിരുന്നു. കഷായം കുടിക്കാന്‍ വലിയ പാടാണെന്ന് ഗ്രീഷ്മ പറഞ്ഞപ്പോള്‍ ഷാരോണ്‍ പ രിഹസിക്കുമായിരുന്നു. തനിക്ക് ലഭിച്ചാല്‍ കുടിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് വീട്ടിലെത്തിയപ്പോള്‍ അവസരം മുതലെടുത്ത് കഷായം കുടിക്കാന്‍ കൊടുക്കുന്നത്. ഗ്രീഷ്മക്കെതിരെ ഷാരോണ്‍ മൊഴി നല്‍കിയിട്ടില്ലെന്നും എഡിജിപി പറഞ്ഞു.