ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂ ചന ലഭിച്ചതായി പൊലീസ്. പ്രതികള്‍ പാലക്കാട് നഗരം കേന്ദ്രീകരിച്ചുള്ള വരാണ്. പാലക്കാട് നഗരത്തി ലും പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാത കം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലയാളികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുക ളില്‍ ഒന്നിന്റെ നമ്പര്‍ കിട്ടി
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് വ്യ ക്തമായ സൂചന ലഭിച്ചതായി പൊലീസ്. പ്രതികള്‍ പാലക്കാട് നഗ രം കേന്ദ്രീകരിച്ചുള്ളവരാണ്. പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.കൊലയാളികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ കിട്ടി. സിസിടിവി ദൃശ്യങ്ങളി ല്‍ നിന്നാണ് ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്. ആക്രമണമോ പ്രത്യാക്രമണമോ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി. ശ്രീനിവാസന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേ ഷണ ചുമതല.
ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന അധ്യ ക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും. വിലാപയാ ത്രയായി പാലക്കാട്-കണ്ണകി നഗറി ലേക്ക് കൊണ്ടുപോകും. കണ്ണകിയമ്മന്‍ ഹൈസ്കൂളില്‍ പൊതുദര്‍ശനം നടത്തും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശാനത്തില്‍ സംസ്കരിക്കും. സുരക്ഷയ്ക്കായി തമിഴ്നാട് പൊലീ സും പാലക്കാട്ടെത്തും. തമിഴ്നാട് സ്പെഷ്യല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 പേരും കോയമ്പത്തൂര്‍ സിറ്റി പൊലീസിലെ 240 പേരും പാലക്കാടെത്തും.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ആറംഗ സം ഘം ശ്രീനിവാസനെ വെട്ടിയത്. ഉപയോഗിച്ച ബൈക്കുകള്‍ വില്‍ക്കുന്ന ഷോറൂം നടത്തുകയായിരുന്നു ശ്രീനിവാസന്. മൂന്ന് ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ആറു പേരാണ് കൊലപാതകം നടത്തിയത്. പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. ശ്രീനിവാസന്റെ തലയ്ക്കും നെറ്റിയി ലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആര്‍എസ് എസ് പ്രവര്ത്തകന് കൊല്ല പ്പെട്ടത്.