ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനൊരുങ്ങി യതോടെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം വൈകുന്നതിനെതിരെ ഇട തു യൂണിയന്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനൊരുങ്ങി യതോടെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം വൈകുന്നതിനെതിരെ ഇടതുയൂണിയന്‍ സ മരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.വിഷുവും ഈസ്റ്ററും ആയിട്ടു പോലും മാര്‍ച്ചിലെ ശമ്പളം നല്‍കിയിട്ടില്ലെന്നാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണം.
വിഷുവായിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാകാത്ത കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ യും ഇടപെടാന്‍ തയ്യാറാകാത്ത വകുപ്പ് മന്ത്രിയുടെയും നിലപാടില്‍ പ്രതിക്ഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരം ന ടത്താന്‍ തീരുമാനിച്ചിരുന്നു. വിഷുവിന് മുന്‍പ് ശമ്പളം വിതരണം ചെയ്തില്ലയെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരി ച്ച് അനിശ്ചിതകാല സമരം നടത്തുമെന്നും എഐടിയുസി വ്യക്തമാക്കി.
നാളെ മുതല്‍ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫിസ് പടിക്കലും അനിശ്ചിതകാല റിലേ നിരാഹാര സമര വും തുടങ്ങാനായിരുന്നു തീരുമാനം. ഏപ്രില്‍ 19ന് ചീഫ് ഓഫീസ് ധര്‍ണ നടത്തും. അതേ സമയം സമര ത്തെ വിമര്‍ശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. സമരം നടത്തിയാല്‍ പൈസവരുമോ എന്ന് മന്ത്രി ചോദിച്ചു.
അതേസമയം 80 കോടി രൂപവേണം കെഎസ്ആര്‍ടിസിക്ക് ഒരുമാസം ശമ്പളം നല്‍കാന്‍. ബാക്കി തുക കെഎസ്ആര്‍ടിസി കണ്ടത്തേണ്ടിവരും. ധനവകുപ്പ് 30 കോടി അനുവദിച്ചതോടെ വിഷുവിന് മുമ്പായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം ഇതുവരെ കെഎ സ്ആര്‍ ടിസിക്ക് 232കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ബജറ്റില്‍ സര്‍ക്കാര്‍ ആയിരം കോടി രൂപയാണ് അനുവദിച്ചത്.
വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കും
വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് എഐടിയുസി മുന്നറിയിപ്പ്. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയു ആഹ്വാ നം ചെയ്തു.എല്ലാ മാസവും അഞ്ചിന് മുന്‍പ് ശമ്പളം നല്‍കുമെന്ന ധാരണ ലംഘിച്ചതായി സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ചിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല.
വിഷു, ഈസ്റ്റര്‍ പോലുള്ള ആഘോഷങ്ങള്‍ വരാനിരിക്കേ, ശമ്പളം ലഭിക്കാതെ ജീവനക്കാര്‍ ബുദ്ധി മുട്ടുന്ന അവസ്ഥയാണ്. കെ സ്വിഫ്റ്റില്‍ എംപാനല്‍ ജീവനക്കാരെ നിയമിക്കുമെന്ന വാഗ്ദാനവും ലം ഘിച്ചു. സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ഏപ്രില്‍ 28ന് സൂചനാ പണി മുടക്ക് നടത്തുമെന്നും ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു.