ശബരിമല അടഞ്ഞ അധ്യായമാണെന്നും പ്രശ്‌നം ഇപ്പോള്‍ ചിലരുടെ മനസില്‍ മാത്രമാണെന്നും കാനം രാജേന്ദ്രന്‍
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കേസ് നടത്തി തോറ്റപ്പഴാണ് എന്‍.എസ്.എസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.വിഷയത്തില്‍ എന്‍എസ്എസ് കേസ് നടത്തി തോറ്റു. അപ്പോള്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തി. കോടതി വിധി വരുന്നതു വരെ കാത്തിരിക്കുന്നതാണു മര്യാദയെന്നും കാനം പറഞ്ഞു.
ശബരിമല അടഞ്ഞ അധ്യായമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം ഇപ്പോള്‍ ചിലരുടെ മനസില്‍ മാത്രമാണ്. ശബരിമല വിഷയത്തില്‍ പ്രയാര്‍ ഗോപാല കൃഷ്ണന്‍ കൊടുത്ത സത്യവാങ്മൂലത്തെ എതിര്‍ക്കുന്ന ഒന്നും ഇടത് സര്‍ക്കാര്‍ കൊടുത്തിട്ടില്ല. ശബരിമല കടകംപള്ളി സുരേന്ദ്രന്‍ അല്ല വിവാദമു ണ്ടാക്കിയത്. കോണ്‍ഗ്രസാണ് ചര്‍ച്ചയാക്കിയതെന്നും കാനം കൂട്ടിച്ചേര്‍ത്തു.