ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നേരത്തെ വിവിധ വിഭാഗങ്ങളായി തിരിച്ച് നല്‍കിയിരുന്ന നിയന്ത്രണങ്ങളും തുടരുമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ടെസ്റ്റ് പോ സിറ്റിവിറ്റി നിരക്ക് അനുസരിച്ച് നേരത്തെ വിവിധ വിഭാഗങ്ങളായി തിരിച്ച് നല്‍കിയിരുന്ന നിയന്ത്ര ണങ്ങളും തുടരുമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാ പന പശ്ചാ ത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം
പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ മൈക്രോ കണ്ടെയിന്‍മെന്റ് മേഖലകളെ ക ണ്ടെത്തി നിയന്ത്രണം കര്‍ക്കശമാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മര്‍ക്ക് നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ച മാസ് കോവിഡ് പരിശോധന നടത്തന്‍ ആരോഗ്യ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം.ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനമോ അതിന് മുകളിലോ ഉള്ള ഇടങ്ങളിലാകും കൂടുതല്‍ പരി ശോധന.
കേരളത്തില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് നല്‍കിയ ഇളവുകള്‍ കഴിഞ്ഞ ദിവസം സു പ്രീം കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.ഇതേത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ വീ ണ്ടും കടുപ്പിക്കുന്നത്.