ദോഹ : ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു. ജനുവരി 25ന് രാവിലെ 6 മണി മുതൽ മുതൽ 15 ദിവസത്തേക്കാണ് റോഡ് അടച്ചിടുക. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഗതാഗതം നിയന്ത്രിക്കും. റോഡ് പണി നടക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. ഈ സമയങ്ങളിൽ യാത്രക്കാർ യർമൂക്ക് സ്ട്രീറ്റോ അൽ ഖോർ റോഡോ ഉപയോഗിച്ച് അൽ തൗൻ സ്ട്രീറ്റ് വഴി പോകണമെന്നും പൊതുമരാമത്ത് അതോറിറ്റി യാത്രക്കരോട് അഭ്യർഥിച്ചു.
