വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദ പരാമര്‍ശത്തില്‍ കടുത്ത നിലപാടുമായി മന്ത്രി വി.അബ്ദുറഹ്‌മാന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തി യോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദ പരാമര്‍ശത്തില്‍ കടുത്ത നി ലപാടുമായി മന്ത്രി വി.അബ്ദുറ ഹ് മാന്‍.
വൈദികന്റെ മാപ്പ് സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തും വിളിച്ചു പറയാമെന്ന അഹങ്കാരമാണ് വൈദികന്. നാവിന് എല്ലില്ലെന്ന് വെച്ച് എന്തും വിളിച്ചു പറയരു ത്. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങ ള്‍ തടസ്സപ്പെടുത്തുന്നത് ദേശദ്രോഹം. അതിപ്പോഴും പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി വി.അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നായിരുന്നു വിഴിഞ്ഞം തുറമുഖ നിര്‍മാണ വിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തിയോഡോഷ്യ സ് ഡിക്രൂസിന്റെ പരാമര്‍ശം. എന്നാ ല്‍ പിന്നീട് ഫാദര്‍ തിയോഡോഷ്യസ് ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നാക്കു പിഴയായി സംഭവിച്ചതാണെന്നായിരുന്നു ഫാദറിന്റെ വിശദീകരണം. പക്ഷേ പരാമര്‍ശനത്തിനെതിരെ മ ന്ത്രിമാരടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
പരാമര്‍ശത്തില്‍ വൈദികനെതിരെ കേസെടുത്തിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യ മിട്ടായിരുന്നു മന്ത്രി വി.അബ്ദുറഹിമാനെതിരായ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശമെന്നാ ണ് എഫ്.ഐ.ആര്‍. ഐഎന്‍എല്ലിന്റെ പരാതിയിലാണ് തിയോഡോഷ്യസിനെതിരെ പൊലിസ് കേസെടു ത്തത്. വിഴിഞ്ഞം പൊലിസാണ് കേസെടുത്തത്.