തിരക്ക് മൂലം എമിഗ്രേഷന്‍, സുരക്ഷാ പരിശോധന എന്നിവയ്ക്ക് പതിവിലുമേറെ സമയം എടുക്കും
മസ്‌കത്ത് : വേനലവധി കാലമാകുന്നതോടെ യാത്രക്കാരുടെ ബാഹുല്യം മൂലം സുരക്ഷാ എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി തന്നെ വിമാനത്താവളങ്ങളില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ നിന്നും ഇതര രാജ്യങ്ങളിലേക്ക് പോകുന്നവര്‍ മസ്‌കത്ത് ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളില്‍ നാലു മണിക്കൂറെങ്കിലും മുമ്പ് എത്തണമെന്ന് ട്രാവല്‍ ഏജന്‍സികളും മറ്റും പറയുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുമെന്നും കഴിവതും വിമാനത്താവളങ്ങളില്‍ വളരെ മുമ്പ് തന്നെ എത്തുകയാണെങ്കില്‍ വലിയ ക്യൂ ഒഴിവാക്കാനകുമെന്ന് അധികൃതര്‍ പറയുന്നു.
കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലം നാടുകളിലേക്ക് പോകാത്തവരാണ് ഇക്കുറി പോകാന്‍ തയ്യാറെടുക്കുന്നത്. ഇതു മൂലം വലിയ തോതില്‍ തിരക്കു ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണക്കുക്കൂട്ടുന്നു.











