കോവിഡ് കാലത്ത് തന്റെ പേരിലുള്ള ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിച്ചു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണ ജൂ ബിലി ആഘോഷം വിപുല മായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇട പെടല്‍
കൊച്ചി: വെള്ളിത്തിരയില്‍ അന്‍പത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആദരിക്കുന്ന തില്‍ സന്തോഷമെന്ന് നടന്‍ മമ്മൂട്ടി. കോവിഡ് കാലത്ത് തന്റെ പേരിലുള്ള ആഘോഷം ഒഴിവാക്ക ണമെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിച്ചു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണ ജൂബി ലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താ രത്തിന്റെ ഇടപെടല്‍. പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയി ക്കുകയായിരുന്നു. സിനിമാ മന്ത്രി സജി ചെറിയാനെ മമ്മൂട്ടി നിലപാടറിയിച്ചു.
സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി സജി ചെറി യാന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചിത്രത്തി ലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയില്‍ തെളിയുന്നത്. 1971 ഓഗസ്റ്റ് 6നാണ് ഈ ചിത്രം റിലീസ് ചെയ്തത്.