വെഞ്ഞാറമൂട്ടിൽ കൊല്ലപെട്ട ഡി വൈ എഫ് ഐ പ്രവർത്തകർ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും വീടുകൾ ആരോഗ്യ മന്ത്രി കെ കെ ശൈലജ സന്ദർശിച്ചു. ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വൈരാഗ്യം ഉണ്ടായത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ സമയത്താണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കലാശക്കൊട്ടിനിടെ പ്രതികളും കൊല്ലപ്പെട്ട മിഥിലാജും ഹക്ക് മുഹമ്മദും തമ്മില്‍ തേമ്ബാമൂട് വച്ച് സംഘര്‍ഷമുണ്ടായിരുന്നു.
സംഘര്‍ഷത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷഹീനെ ഏപ്രില്‍ നാലിന് ആക്രമിച്ചു. ഇരട്ടക്കൊല കേസിലെ പ്രതികളായ സജീവന്‍, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.