കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ശീതക്കാറ്റ് രാജ്യത്തെ തണുപ്പിച്ചു. വടക്കു കിഴക്കൻ ഭാഗങ്ങളിലെ മരുഭൂമി , കൃഷിയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് താപനില ഗണ്യമായി കുറഞ്ഞത്. ചിലയിടങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസ് വരെയായി. ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കും. മറ്റന്നാൾ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
