സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയില്‍ വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്കു ള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.60 ലക്ഷം രൂപയും നല്‍ കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയില്‍ വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്കു ള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.60 ല ക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്ത വര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം സ്ഥലവില ക്കൊപ്പം 1.6 ലക്ഷം രൂപയും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഉടമകള്‍ ക്കു നല്‍കുക.
കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25000 മുതല്‍ 50000 രൂപ വരെ നല്‍കും. വാണി ജ്യസ്ഥാ പനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിട ത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും. തൊഴില്‍ നഷ്ട പ്പെടുന്ന സ്വയം തൊഴില്‍ ക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗ ശല പണിക്കാര്‍ മുതലായവര്‍ ക്ക് 50,000 രൂപയും പ്രത്യേക സഹായമായി നല്‍കും.
ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 6,000 രൂപ വീതം ആറ് മാസം ല്‍ കും. പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപവരെ സഹായമായി നല്‍കും. പുറമ്പോക്ക് ഭൂമിയി ലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നല്‍കുന്ന പദ്ധതിയും പാക്കേജിന്റെ ഭാഗമായുണ്ട്.
അതിദരിദ്രര്‍ക്ക് പാക്കേജില്‍ മൂന്ന് ഓപ്ഷനുകള്‍
വാസ സ്ഥലം നഷ്ടപ്പെടുന്ന അതിദരിദ്രര്‍ക്ക് മൂന്ന് ഓപ്ഷനാണ് പാക്കേജ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്- നഷ്ടപരിഹാര തുകയും അഞ്ചു സെന്റ് സ്ഥലവും ലൈഫ് മാതൃക യില്‍ വീടും; രണ്ട്- ന ഷ്ടപരിഹാര തുകയും അഞ്ച് സെന്റ് ഭൂമിയും നാലു ലക്ഷംരൂപയും; മൂന്ന് – നഷ്ടപരിഹാര തുക യ്ക്കു പുറമേ പത്തു ലക്ഷം രൂപ.