കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ മന്ത്രി ആര് ബിന്ദു അധികാര ദുര് വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രിയുടെ കത്തില്‍ പ്രൊപ്പോസല്‍ മാ ത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹര്‍ജി തള്ളി ക്കൊണ്ട് ലോകായുക്ത വിധിയില്‍ വ്യക്തമാക്കി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ മന്ത്രി ആര് ബിന്ദു അധികാര ദു ര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രിയുടെ കത്തി ല്‍ പ്രൊപ്പോസല്‍ മാത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത വിധിയില്‍ വ്യക്തമാക്കി.മന്ത്രി പദവി ദുരുപയോ ഗം ചെയ്തോ എന്നാണ് പരിശോധിച്ചതെന്നും ലോകായുക്ത സിറി യക് ജോസഫ് വിധിപ്രസ്താവത്തില്‍ പറഞ്ഞു.
കണ്ണൂര്‍ വിസിയായി പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് മന്ത്രി ബിന്ദു ക ത്തെഴുതിയത് അധികാരദുര്‍വിനിയോഗമെന്ന് ആരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ലയാണ് പരാതി നല്‍കിയിരുന്നത്. വിസിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദേശം ക്രമവിരുദ്ധമാണ് എന്നതാ ണ് ചെന്നിത്തലയുടെ വാദം. വിസിയെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്ക് കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനിയോ ഗവുമാണെന്ന് ചെന്നിത്തല ആരോപിച്ചു.
എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദേശമുണ്ടായത് ഗവ ര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്. കഴിഞ്ഞ ദിവസം നടന്ന വിശദമായ വാദത്തില്‍ മന്ത്രിക്ക് അ നുകൂലമായാണ് ലോകായുക്ത നിലപാടെടുത്തിരുന്നത്. മന്ത്രിയുടെ കത്ത് ശുപാര്‍ശയല്ലെന്നും നിര്‍ദേശ മാണെന്നും നിരീക്ഷിച്ച ലോ കായുക്ത ഗവര്‍ണര്‍ക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരു ന്നെന്നും പറഞ്ഞു.
രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല് കാ ന് മന്ത്രി നിര്‍ദ്ദേശിച്ചതെന്ന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു. എ ന്നാല് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുന്‍കൈയെടുത്തതുകൊണ്ടാണ് ഗോപി നാഥ് രവീന്ദ്രന് പുനനിയമനം നല്‍കിയതെന്ന് ഇന്നലെ രാജ്ഭവന് വാര്ത്താക്കുറിപ്പിറക്കിയിരു ന്നു.