നിരവധി ആരോഗ്യ പ്രശാനങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയി പ്പ് നല്‍കി. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാത മാ ണുണ്ടായതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി
കൊച്ചി : ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് വിഷപ്പുകയില്‍ കൊച്ചി നഗര വും സമീപ പ്രദേശങ്ങളും. നിരവധി ആരോഗ്യ പ്രശാനങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാതമാണുണ്ടാ യതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
കോവിഡിന് ശേഷം പല വിധ ആരോഗ്യപ്രശ്നങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ പ്രതിസന്ധി ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട അവസ്ഥയാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറി യിച്ചു. മുതിര്‍ന്നവരും, കുട്ടികളും ശ്വസ ന സംബന്ധമായ പ്രശ്നങ്ങളുള്ളവരും അതീവ കരുതലെടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് ന ല്‍കി. മാസ്‌ക് ധരിച്ച് മാത്രം പുറത്തിറങ്ങേണ്ട അന്തരീക്ഷ അവസ്ഥയാണ് കൊച്ചി നഗരത്തില്‍ പകല്‍ സ മയങ്ങളിലും.
ശനിയാഴ്ച രാത്രിയില്‍ നഗരത്തിന്റെ പല മേഖലകളിലും രൂക്ഷമായ പുക ഉയര്‍ന്ന സ്ഥിതിയായിരുന്നു. മാ ലിന്യകൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നടക്കമുള്ള പു കയാണ് നഗരത്തില്‍ വ്യാപിച്ചത്. നഗര വാസികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് വരെ ബ്രഹ്‌മപുരത്ത് നിന്നുള്ള പുക എത്താതിരുന്ന മേഖല കളിലാണ് കാറ്റിന്റെ ഗതി അനുസരിച്ച് പുകപടലങ്ങള്‍ ദൃശ്യമായത്. വൈറ്റി ല കൂടാതെ പാലാരവിട്ടം, കലൂര്‍, ഇടപ്പള്ളി തുടങ്ങിയ നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രി യോടെ പുക വന്ന് മൂടി.
അതേസമയം വന്‍ പാരിസ്ഥിതിക ആഘാതമാണുണ്ടാക്കിയതിന് കൊച്ചി കോര്‍പ്പറേഷന് 1.8 കോടി രൂപ പിഴ അടയ്ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. നിയമപരമായ നടപടികള്‍ക്ക് ചീഫ് എന്‍ ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ എ ബി പ്രദീപ് കുമാര്‍ വ്യക്തമാക്കി. 15 ദിവസത്തിനകം കോര്‍പ്പറേഷന്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാതമാണുണ്ടായത്.