തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭാര്യയുടെ വിവാഹേതര ബന്ധ ത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറ ഞ്ഞു
ചെന്നൈ: തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭാര്യയുടെ വിവാഹേതര ബന്ധത്തെ ചൊ ല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 25 വയസുള്ള ധനലക്ഷ്മി യാണ് കൊലപ്പെട്ടത്. ഭര്‍ത്താവ് 31കാരനായ കെ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാടക വീട്ടിലാണ് കുട്ടികളുമൊന്നിച്ച് ഇരുവരും താമസിക്കുന്നത്. വസ്ത്രോല്‍പ്പന കമ്പനിയിലാണ് ധനല ക്ഷ്മി ജോലി ചെയ്യുന്നത്. അവിടെ ജോലി ചെയ്യുന്ന മറ്റൊരാളുമായി യുവതിക്ക് വിവാഹേതര ബന്ധമുണ്ടെ ന്ന് ആരോപിച്ചാണ് യുവാവ് ആക്രമിച്ചത്. ഇടയ്ക്കിടെ കാമുകനെ കാണാന്‍ ഭാര്യ പോകാറുണ്ടെന്നും ഫോ ണില്‍ പരസ്പരം സംസാരിക്കാറുണ്ടെന്നും കുമാര്‍ മൊഴി നല്‍കി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടു. കുപിതനായ കുമാര്‍ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഉടന്‍ തന്നെ മരിച്ചതായി പൊലീസ് പറയു ന്നു.