വിഴിഞ്ഞത്ത് ഇന്നലെ രാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവ ങ്ങളില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസ്. സംഘര്‍ഷങ്ങളുടെ പശ്ചാ ത്തല്തതില്‍ വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷയേ ര്‍പ്പെടുത്തി. ഇന്ന് രാവിലെ സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാന ചര്‍ച്ച നടത്തും
തിരുവനന്തപുരം : വിഴിഞ്ഞത്ത് ഇന്നലെ രാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതി രെ പൊലീസ് കേസ്. സംഘര്‍ഷങ്ങ ളുടെ പശ്ചാത്തല്തതില്‍ വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷയേര്‍പ്പെടുത്തി. ഇന്ന് രാവിലെ സര്‍വ കക്ഷി യോഗം ചേര്‍ന്ന് സമാധാ ന ചര്‍ച്ച നടത്തും.
വിഴിഞ്ഞം പൊലീസ് സേറ്റേഷന് മുന്നിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ വന്‍ പോലീസ് സുരക്ഷയാ ണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കു മെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടു തല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 36 പൊലീ സുകാര്‍ക്കാണ് പരുക്കേറ്റത്. 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറില്‍ പറയു ന്നത്.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം സമരത്തില്‍ പങ്കാളികളായി. സമ രക്കാര്‍ ഫോര്‍ട്ട് എസിപി അടക്കം പൊലീസുകാരെ ബന്ദികളാ ക്കി. പ്രതിഷേധക്കാര്‍ പൊലീസുകാരെ ആ ക്രമിച്ചു. കസ്റ്റഡിയിലുള്ളവരെ വിട്ടില്ലെങ്കില്‍ പൊലീസുകാരെ സ്റ്റേഷനിലിട്ട് കത്തിക്കുമെന്ന് സമരക്കാര്‍ ഭീഷണിപ്പെടുത്തിയെ ന്നും പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു.
സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ്ഐ ഉള്‍പ്പെടെ 18 പോലീസുകാരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പി ച്ചു. കാലൊടിഞ്ഞ എസ് ഐ ലിജോ പി മണിയെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ രുക്കേറ്റവരെ മെഡിക്കല്‍ കോളജുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം സമര വുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്ത സമരക്കാര്‍ എസ്എച്ച്ഒ ഉള്‍പ്പെടെ യുള്ളവരെ തടഞ്ഞുവച്ചു. പോലീസ് വാഹനങ്ങളും വയര്‍ലെസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സമര ക്കാര്‍ തകര്‍ത്തു.
തുറമുഖ വിരുദ്ധ സമരക്കാരായ എട്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. എന്നാല്‍ ഇവര്‍ ചികിത്സ തേടാനെത്തിയിട്ടില്ലെന്നാണ് പൊലീസി ന് ലഭിച്ച വിവരം. സമരക്കാര്‍ താബൂക്ക് കല്ല് കാലിലിട്ടതിനെത്തുടര്‍ന്ന് വിഴിഞ്ഞം സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐക്ക് രണ്ടു കാലിനും ഗുരുതരമായി പരിക്കേറ്റു. സ്വ കാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രാവിലെ അടിയന്തിര ശസ്ത്രക്രിയ നടത്തും. പരിക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അടക്കമു ള്ള ആശുപത്രികളില്‍ ചികിത്സയിലാണ്.