വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയ രാജന് ഇന്‍ഡിഗോയുടെ യാത്രാ വിലക്ക്. മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്ക് ഏര്‍പ്പെ ടുത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് ഇന്‍ഡിഗോയുടെ യാത്രാ വിലക്ക്. മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമ ന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ക് രണ്ടാഴ്ചത്തെ വി ലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്‍ഡിഗോ നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. റിട്ടയേര്‍ഡ് ജഡ്ജ് ആര് ബസ്വാ ന അധ്യക്ഷനായ മൂന്നംഗസമിതിയാണ് അന്വേഷണം നടത്തിയത്. ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്ത കരില്‍നിന്നും ഇപി ജയരാജനില്‍ നിന്നും മൊഴിയെടുത്തിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അ ടിസ്ഥാനത്തിലാണ് നടപടി.
എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജയരാജന്റെ പ്രതികരണം. അച്ചട ക്ക നടപടിയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. തനിക്ക് നോട്ടീസും ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം കൂടു തല്‍ പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ ഞ്ഞു.
കഴിഞ്ഞ മാസം പതിമൂന്നിനാണ് കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമു ണ്ടായത്. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടു ത്ത പ്രതിഷേധക്കാരെ ഇപി ജയരാജന് വിമാനത്തില്‍ വച്ച് തള്ളുന്നതിന്റെ വീഡിയോ പുറത്തുവന്നിരു ന്നു.