വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറസ്റ്റില്‍. സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ആര്‍ഷോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കൊച്ചി : വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അ റസ്റ്റില്‍. സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാ ജരാക്കിയ ആര്‍ഷോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
2018ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കൊച്ചി നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ഇതിനു പി ന്നാലെ ആര്‍ഷോ ഒളിവിലാണെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്.2018ല്‍ ഈ രാ റ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളി ല്‍ തുടര്‍ന്നും ആര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടി ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു.
വിവിധ അക്രമ കേസുകളില്‍ ഉള്‍പ്പെട്ട ആര്‍ഷോയുടെ ജാമ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈ ക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ പൊലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. പൊലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ആര്‍ഷോ, എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലടക്കം പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
കൊച്ചിയില്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍ഷോ, ഉപാധിക ളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോ ടെ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്.