റിയാദ് : രാജ്യാന്തര തലത്തിലെ 600 കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്കു മാറ്റിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വിദേശ നിക്ഷേപം ഇരട്ടിച്ച് 1.2 ട്രില്യൺ റിയാലായി. രാജ്യത്ത് നിക്ഷേപ അനുകൂല അന്തരീക്ഷമാണെന്നതിന്റെ തെളിവാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.2018-2019 കാലയളവിൽ സൗദി നൽകിയത് 4000 നിക്ഷേപക ലൈസൻസായിരുന്നു. ഇപ്പോൾ അത് 40,000 ആയി വർധിച്ചു. 72 ശതമാനം നിക്ഷേപവും സ്വകാര്യമേഖലയിൽ നിന്നാണ്. 13 ശതമാനം പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽനിന്നും.
