വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഢിയില്‍ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു.നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത്
ജയ്പാല്‍ഗുഢി: വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഢിയില്‍ വിഗ്രഹ നിമ ജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാ ണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത്.
വിഗ്രഹ നിമജ്ജനത്തിനായി മാല്‍ പുഴയോരത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു. പെട്ടെന്നു നദിയില്‍ വെള്ളം ഉയരുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പെട്ടെന്നുണ്ടായ ഒഴുക്കില്‍ ആളുകള്‍ ഒലിച്ചുപോവുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അന്‍പതു പേരെ രക്ഷിച്ചതായി ജില്ലാ കലക്ടര്‍ മൗമിത ഗോദാര പറഞ്ഞു.
മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്.എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, പ്രാദേശിക ഭരണ കൂടം എന്നിവയുടെ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു ണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യത യുണ്ട്.