ഗവേഷക വിദ്യാര്‍ത്ഥി ലൈംഗിക അതിക്രമ പരാതി നല്‍കിയെന്ന് പറയുന്നത് വ്യാജമാണെന്ന് എം.ജി സര്‍വകലാശാലാ വി.സി സാബു തോമസ്. വാക്കാല്‍ പോലും ഇത്തരമൊരു പരാതി ഉന്ന യിച്ചിട്ടില്ലെന്ന വിസി പറഞ്ഞു
കോട്ടയം: തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ ആരോപണം നിഷേധിച്ച് എം.ജി സര്‍വകലാശാലാ വി.സി സാബു തോമസ്. ഗ വേഷക വിദ്യാര്‍ത്ഥി ലൈംഗിക അതി ക്രമ പരാതി നല്‍കിയെന്ന് പറയുന്നത് വ്യാജമാണ്.വാക്കാല്‍ പോലും ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടി ല്ലെന്നും വിസി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. പരാതി നല്‍കിയാല്‍ അന്വേഷിക്കു മെന്നും പ്രശ്‌നം പരിഹരിക്കാന്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും വി.സി പറഞ്ഞു.കഴിഞ്ഞ ഒന്‍പത് വര്‍ ഷത്തിനിടെ ദീപ പരാതി പറഞ്ഞിട്ടില്ല.പരാതി നല്‍കിയാല്‍ അന്വേഷിക്കുമായിരുന്നു. ഗവേഷക വിദ്യാര്‍ ഥി ലാബിലേക്ക് തിരികെ വരണണമെന്നും അവര്‍ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹാ യം നല്‍കുമെന്നും വിസി മാധ്യമങ്ങളോട് പറഞ്ഞു.
എം.ജി സര്‍വകലാശാലയില്‍ ലൈംഗിക അതിക്രമം നേരിട്ടതായാണ് ഗവേഷക വിദ്യാര്‍ത്ഥിയുടെ ആ രോപണം. സെന്ററിലെ ഒരു ഗവേഷകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അന്ന് വകുപ്പിന്റെ ചുമതലയുണ്ടാ യിരുന്ന ഇപ്പോഴത്തെ വി.സി സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഗവേഷക പറയു ന്നു.ആരോപണ വിധേയനെ സംര ക്ഷിക്കുന്ന നിലപാടാണ് സാബു തോമസ് സ്വീകരിച്ചതെന്ന് വിസിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ദീപ പറഞ്ഞു.
2014ലാണ് കേസിനാസ്പദമായ സംഭവം.അധ്യാപകനെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാതിരുന്നത് ഭയന്നിട്ടാണെന്നും ദീപ പറഞ്ഞു.ഇപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ കയറിചൊല്ലാന്‍ തനിക്ക് ഭയമുണ്ട്. താന്‍ പരാതി പറഞ്ഞില്ലെന്ന് വിസി പറയുന്നത് കള്ളമാണെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു.അധ്യാപകന്‍ നന്ദകുമാറും വിസിയും ജാതീയമായി അധിക്ഷേപിച്ചെന്നും വിദ്യാ ര്‍ത്ഥി പറഞ്ഞു.
ദീപയുടെ പരാതിയില്‍ നേരത്തെ ഹൈക്കോടതിയും പട്ടികജാതി വര്‍ഗ കമ്മീഷനും ഇടപെട്ടിരുന്നു. എന്നിട്ടും ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍വകലാശാല തയ്യാറാകാതെ വന്നതോടെയാണ് ദീപ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.