കാണികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ ഫാന്‍ വില്ലേജുകള്‍ക്കൊപ്പം പ്രദേശവാസികള്‍ക്കും അനുമതി.
ദോഹ : ലോകകപ്പ് കാണാനെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആതിഥേയമാരുളാന്‍ ഖത്തറിലെ താമസക്കാര്‍ക്ക് അവസരം.
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം താമസിക്കാനുള്ള അനുമതിയാണ് ഖത്തര്‍ താമസവീസയുള്ളവര്‍ക്ക് നല്‍കുന്നത്. ഇവരുടെ വിവരങ്ങള്‍ നേരത്തെ തന്നെ അറിയിക്കണം. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ താമസിക്കാന്‍ അവസരം നല്‍കുന്ന സുഹൃത്തിന്റെ വീസ വിവരങ്ങളും ഐഡികാര്‍ഡിന്റെ വിവരങ്ങളും എമിഗ്രേഷന്‍ അധികൃതര്‍ക്ക് നല്‍കണം.
സകല സൗകര്യങ്ങളും സജ്ജമാക്കിയിട്ടുള്ള പോര്‍ട്ടക്യാബിന്‍ പോലുള്ള താമസ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കും താങ്ങാവുന്നതാക്കുന്നു. ഫാന്‍ വില്ലേജ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ദോഹ നഗരപരിധിക്ക് പുറത്താണ് ഫാന്‍ വില്ലേജുകള്‍ സജ്ജമാക്കിയിരിക്കുന്നത്. എന്നാലും സ്റ്റേഡിയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെട്രോ, ബസ് സര്‍വ്വീസുകളാണ് ഇവര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.