വിദ്യാര്‍ത്ഥിനിയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തു വന്നതിനെ തുടര്‍ന്ന് പള്ളിവാസല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റിലായത്
ചെന്നൈ : വിദ്യാര്‍ത്ഥിനിയോട് ലൈംഗിക ചുവയോടെ സംസാരിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ചെ ന്നൈ പള്ളിവാസല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ ഹബീബ് ആണ് അറസ്റ്റിലായത്. ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സ്‌കൂളിലെ സയന്‍സ് അദ്ധ്യാപകനാണ് ഹബീബ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇയാള്‍ സ്‌കൂളില്‍ ജോലി ചെയ്തുവരികയാണ്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോടായിരുന്നു അദ്ധ്യാപകന്‍ അപമര്യാദയായി പെരുമാറിയത്. ഓ ണ്‍ലൈന്‍ പഠനത്തിനായി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ നമ്പര്‍ കൈക്കലാക്കിയായിരുന്നു ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നത്.
നിരവധി തവണ താക്കീത് ചെയ്തെങ്കിലും ഇയാള്‍ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. ശല്യം രൂ ക്ഷമായപ്പോള്‍ വിദ്യാര്‍ത്ഥിനി വിവരം വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറി ഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.