ലീഡറുടെ സ്‌മൃതികുടീരത്തിലെത്തി പുഷ്‌പാർച്ചന നടത്തി പുതിയ കെപിസിസി നേതൃത്വം; ചുമതലയേൽക്കുന്നത് നാളെ

P7kuVKlJ7tj1NT4QmMKEyI2NBiegz2iZVFmucDaQ

തൃശൂർ: നാളെ ചുതലയേൽക്കുന്ന പുതിയ കെപിസിസി നേതൃത്വം തൃശൂരിലെ കെ കരുണാകരൻ സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവരാണ് പുഷ്പാർച്ചന നടത്താനെത്തിയത്. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിലും നേതാക്കളെത്തും. കൺവീനറായി തിരഞ്ഞടുക്കപ്പെട്ട അടൂർ പ്രകാശ് വന്നിരുന്നില്ല.

നാളെയാണ് പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുക്കുക. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. മെയ് എട്ടിനാണ് പുതിയ കെപിസിസി നേതൃത്വത്തെ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി.
നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സൻ, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പകരമാണ് പുതിയ നേതൃത്വം. കെപിസിസി നേതൃമാറ്റത്തെ സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. നിലവിലെ പ്രസിഡന്റ് കെ സുധാകരൻ താൻ മാറില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാൻഡ് പ്രതിസന്ധിയിലായിരുന്നു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും മറ്റും രാഹുൽ ഗാന്ധി തന്നെ നേരിട്ട് അഭിപ്രായങ്ങൾ തേടിയിരുന്നു. നേതൃമാറ്റത്തിനെതിരെ കെ സുധാകരന്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ നിർണായക ഇടപെടല്‍ ഉണ്ടായത്.
തന്നെ മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. സുധാകരന്‍ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരന്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തിയിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു കെ സുധാകരന്റെ വാദം.

Also read:  'അവധിക്കാലത്ത് 75,000 രൂപ, തിരക്കില്ലാത്ത സീസണിൽ 5,000; ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുകയാണ് '

Related ARTICLES

മസ്‌കത്ത്: മുവാസലാത്ത് ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസം സൗജന്യ യാത്ര

മസ്‌കത്ത് : ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം, ഉച്ചക്ക് 2.30 മുതൽ രാത്രി 10 മണി

Read More »

യുപിഐയുടെ പിന്തുണയോടെ പാസ്പോർട്ടും ഫോണും മതിയാകും: ഇന്ത്യ–യുഎഇ ഡിജിറ്റൽ പേയ്മെന്റ് പങ്കാളിത്തം പുതിയ അധ്യായത്തിലേക്ക്

ദുബായ് : ഉടൻ തന്നെ ഇന്ത്യക്കാർക്ക് പണമോ ക്രെഡിറ്റ് കാർഡോ കൂടാതെ പാസ്പോർട്ടും മൊബൈൽ ഫോണുമെടുത്ത് മാത്രം യുഎഇയിലേക്ക് സഞ്ചരിക്കാവുന്ന സാഹചര്യം സാക്ഷാത്കരിക്കാനൊരുങ്ങുന്നു. ഇന്ത്യയുടെ തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം യുപിഐ (UPI) യുഎഇയുടെ

Read More »

അൽ ഐനിൽ ജിസിസിയിലെ ഏറ്റവും വലിയ ‘ലോട്ട്’ സ്റ്റോർ ലുലു ഗ്രൂപ്പ് തുറന്നു

അൽ ഐൻ ∙ കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ വാല്യു കൺസപ്റ്റ് സ്റ്റോർ ‘ലോട്ട്’, അൽ ഐനിലെ അൽ ഫെവ മാളിൽ പ്രവര്‍ത്തനം ആരംഭിച്ചു. ജിസിസിയിലെ

Read More »

ആജീവനാന്ത ഗോൾഡൻ വീസയെന്ന വ്യാജവാദം: മാപ്പ് പറഞ്ഞ് റയാദ് ഗ്രൂപ്പ് പദ്ധതി പിന്‍വലിച്ചു

ദുബായ് ∙ “ആജീവനാന്ത ഗോൾഡൻ വീസ” നേടാൻ വൻ ഫീസ് അടച്ച് യുഎഇ വരാതെ തന്നെ ഇന്ത്യയിലോ ബംഗ്ലദേശിലോ നിന്ന് അപേക്ഷിക്കാമെന്ന് പ്രചരിപ്പിച്ചതിൽ മാപ്പ് പറഞ്ഞു ദുബായിലെ റയാദ് ഗ്രൂപ്പ് രംഗത്ത്. ഇതു സംബന്ധിച്ചുണ്ടായ

Read More »

ഗൂഗിൾ പേ ഒമാനിലും സജീവമായി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്ക് ആധുനിക പരിഹാരം

മസ്‌കത്ത് ∙ ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ സേവനം ഔദ്യോഗികമായി ആരംഭിച്ചതായി ഗൂഗിൾ പ്രഖ്യാപിച്ചു. ലെബനാനിനൊപ്പം ഒമാനിലും പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ സ്വീകരിക്കുന്ന കടകളിലും സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക്

Read More »

ബഹിരാകാശ മേഖലയ്ക്ക് ഉണർവ്വ്: ഒമാനിൽ സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം ആരംഭിച്ചു

മസ്കത്ത് ∙ ബഹിരാകാശ മേഖലയിലെ നവീകരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ “സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം” ആരംഭിച്ചു. ഗതാഗത, ആശയവിനിമയം, വിവരസാങ്കേതികം എന്നീ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തുടങ്ങിയത്. ബഹിരാകാശ സൊല്യൂഷനും സേവനങ്ങളുമൊക്കെയായി

Read More »

ഭൂഗർഭജല ശേഖരണത്തിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി പുതിയ ഉപഗ്രഹ പദ്ധതിയുമായി രംഗത്ത്

മനാമ : രാജ്യത്തെ വരൾച്ചയെ നേരിടുന്നതിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി (BSA) ഉപഗ്രഹ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നവീന പദ്ധതിയുമായി മുന്നോട്ട് വന്നു. ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകൾ കണ്ടെത്തുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വരൾച്ചയും മ​രു​ഭൂ​മീ​ക​ര​ണ​ത്തെ​യും (ഫലഭൂയിഷ്ഠമായ

Read More »

യുഎഇയുടെ ഭാവിവികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബിയിലെ ഖസർ അൽ ബഹ്രിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ

Read More »

POPULAR ARTICLES