റിയാദ് : ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നൽകി.ലിസ്റ്റീരിയ മോണോസൈറ്റോജെനുകളുടെ സാന്നിധ്യം ലബോറട്ടറി പരിശോധനകൾ സ്ഥിരീകരിച്ചു. ഇത് ഉപഭോക്താക്കൾക്ക് ആരോഗ്യപരമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് എസ്എഫ്ഡിഎ പ്രസ്താവനയിൽ പറഞ്ഞു. 2-3 കിലോ പാക്കുകളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഉപഭോക്താക്കൾക്ക് ഈ ഉൽപന്നം കഴിക്കുന്നത് ഒഴിവാക്കാനും നീക്കം ചെയ്യാനും അഭ്യർഥിച്ചു.വിപണിയിൽ നിന്ന് ഉൽപന്നം പിൻവലിക്കൽ ഇറക്കുമതി ചെയ്യുന്ന കമ്പനിക്കെതിരെ നിയന്ത്രണ നടപടികൾ തുടങ്ങി ആവശ്യമായ നടപടികൾ അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്.
