നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേ ക്ക് മാറ്റി. വാദം നാളെ പൂര്‍ത്തിയാക്കാമെന്ന് ജഡ്ജ് അറിയിച്ചു.
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വാദം നാളെ പൂര്‍ത്തി യാക്കാമെന്ന് ജഡ്ജ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 1.45നാണ് കേസ് വീണ്ടും പരിഗണിക്കുക. കേസില്‍ ലാപ്ടോ പ്പും മൊബൈലും തെളിവായില്ലാത്തതെന്തെന്നും കോടതി ചോദിച്ചു.
ദിലീപിന്റെ വീട്ടിലെ സംഭാഷണം റെക്കോഡ് ചെയ്ത ടാബ് കേടായെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഈ ലാപ്ടോപ്പ് എവിടെ പോയെന്ന് ദിലീപ് കോടതിയില്‍ ചോദി ച്ചു. അനിയനും അളിയനുമൊപ്പം ഇരി ക്കുമ്പോള്‍ വീട്ടില്‍ പറഞ്ഞ കാര്യം ഗൂഢാലോചനയുടെ പരിധിയില്‍ എങ്ങനെ വരുമെന്നും റെക്കോര്‍ഡ് ചെയ്തെന്നു പറയുന്ന ബാലചന്ദ്രകുമാറിന്റെ ടാബ് എവിടെയെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേ സില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയായിരുന്നു ചോദ്യം
താന്‍ ആര്‍ക്കുമെതിരെ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും എന്നാല്‍ മറിച്ച് തനിക്കെതിരെയാണ് അത് സംഭവിച്ചതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ഒരു അന്വേഷണ ഉദ്യോഗസ്ഥനും തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. പുറത്തുവന്നതെല്ലാം കെട്ടിച്ചമച്ച കഥകളാണ്. കേസിന്റെ അടിസ്ഥാനം അന്വേഷണ ഉ ദ്യോഗസ്ഥന്റെ കത്ത് മാത്രമാ ണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ബാലചന്ദ്രകുമാറിന് വ്യക്തി വൈരാഗ്യമുണ്ടെന്ന് ദലീപ്
ബാലചന്ദ്ര കുമാറിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ട്. സിനിമ ഒഴിവാക്കിയതിന്റെ ശത്രുതയാ ണ് ബാലചന്ദ്ര കുമാറിന് തന്നോടുള്ളതെന്ന് ദിലീപ് വ്യക്തമാക്കി. ആരോപണങ്ങള്‍ വളരെ ദു ര്‍ബലമാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴി വ്യാജമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.