സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാന്‍ സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യ തയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാന്‍ സാധ്യത. തിങ്കള്‍ മുത ല്‍ ബുധന്‍ വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്ത മായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാ ലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാത ചുഴി നിലനില്ക്കുന്നു. ഇതില്‍ നിന്ന് ഒരു ന്യൂനമര്‍ദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ്ദ പാ ത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്ക്കുന്നു.
ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാദ്ധ്യതയുള്ളത്. ഈ ദിവസ ങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് നാല് ജി ല്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കിഴക്കന്‍ കാറ്റ് അനുകൂലമാ കുന്നത് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാദ്ധ്യത. അടുത്ത ദിവസ ങ്ങളിലും മഴ തുടരാനാണ് സാദ്ധ്യത. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.