ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് റിസര്‍വ് ബങ്ക് വീണ്ടും ഉയര്‍ത്തി. 4.40 ശതമാനത്തില്‍നിന്ന് 4.90 ശതമാനമായാണ് നിരക്ക് ഉയര്‍ ത്തിയത്. ഇതോടെ ബങ്ക് വായ്പയുടെ പലി ശനിരക്ക് കൂടും
മുംബൈ : ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീ ണ്ടും ഉയര്‍ത്തി. 4.40 ശതമാനത്തില്‍നിന്ന് 4.90 ശതമാനമായാണ് നിരക്ക് ഉയര്‍ത്തിയത്. ഇതോടെ ബാങ്ക് വായ്പയുടെ പലിശനിരക്ക് കൂടും. ഇത് നിലവില്‍ വായ്പ എടുത്തവരേയടക്കം പ്രതികൂലമായി ബാധിക്കും.
യുക്രൈന്‍- റഷ്യ യുദ്ധത്തെത്തുടര്‍ന്നുള്ള നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടാന്‍ പലിശ നിരക്ക് 0.4% റിസര്‍വ് ബാങ്ക് പണ നയസമിതി വര്‍ധിപ്പിച്ചിരുന്നു. അതിനുശേഷമാണ് ബുധനാഴ്ച ത്തെ തീരുമാനം. റിപ്പോ 4.9 ശതമാനമായതോടെ ബാങ്കുകള്‍ ഭവന,വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും.
എന്നാല്‍ റിപ്പോ നിരക്ക് ഉയര്‍ത്തുമ്പോള്‍ ബാങ്ക് നിക്ഷേപങ്ങളുടെ പലിശയും ചെറിയ രീതിയില്‍ ഉയരുമെന്നത് നേരിയ ആശ്വാസമാണ്. 2018 ആഗസ്റ്റിനു ശേഷം മെയിലാ ണ് ആദ്യമായി പലിശ നിര ക്ക് കൂട്ടിയത്. ബാങ്കുകളുടെ പണലഭ്യത കുറയ്ക്കാനായി കരുതല്‍ ധന അനുപാതവും വര്‍ധി പ്പിച്ചിരു ന്നു.











