റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ ഭാഗികമായി മൂലധനം അടച്ചുതീര്‍ത്ത ഓഹരികള്‍ ജൂണ്‍ 15ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. 650-750 രൂപയായിരിക്കും ലിസ്റ്റ് ചെയ്യുന്ന വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ് 20ന് തുടങ്ങിയ റിലയന്‍സിന്റെ റൈറ്റ് ഇഷ്യു ജൂണ്‍ മൂന്നിനാണ് അവസാനിച്ചത്. 53,125 കോടി രൂപയാണ് റൈറ്റ് ഇ ഷ്യുവിലൂടെ റിലയന്‍സ് സമാഹരിച്ചത്. മെയ് 14നകം ഓഹരികള്‍ വാങ്ങിയവര്‍ക്കാണ് റൈറ്റ് ഇഷ്യുവിന് അപേക്ഷിക്കാന്‍ യോഗ്യത ഉണ്ടായിരുന്നത്.
റിലയന്‍സ് റൈറ്റ്‌സ് ഇഷ്യു നടത്തിയത ത് കൂടുതല്‍ ഓഹരികള്‍ വിറ്റഴിച്ച് ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ്. 1257 രൂപയ്‌ക്കാണ് റിലയന്‍സിന്റെ റൈറ്റ് സ് ഇഷ്യു ഓഹരി നിക്ഷേപകര്‍ക്ക് ലഭിച്ചത്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഓഹരിയുടെ 25 ശതമാനം തുകയാണ് നല്‍കേണ്ടിയിരുന്നത്. അതായത് ഒരു ഓഹരിക്ക് 314.25 രൂപ. ബാക്കി തുക നല്‍കുന്നതിനുള്ള ഷെഡ്യൂള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുകയില്‍ 314.25 രൂപ 2021 മെയിലും 628.50 രൂപ 2021 നവംബറിലും നല്‍കിയാല്‍ മതി.
റീട്ടെയില്‍, ടെലികോം മേഖലകളില്‍ കൈവരിക്കാന്‍ സാധ്യതയുള്ള ഭാവി വളര്‍ച്ച കണക്കിലെടുത്ത് റൈറ്റ്‌സ് ഇഷ്യു റിലയന്‍ സില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള അവസരമായി നിക്ഷേപകര്‍ ഉപയോഗിക്കുകയാണ് ചെയ്‌തത്. ടെലികോം, റീട്ടെയില്‍, മീഡിയ മേഖലകളില്‍ നടത്തുന്ന അസാധാരണമായ വൈവിധ്യവല്‍ ക്കരണം ഈ മേഖലകളിലെ നമ്പര്‍ വണ്‍ കമ്പനിയായി റിലയന്‍സിനെ മാറ്റുമെന്ന പ്ര തീക്ഷയാണ് നിലനില്‍ക്കുന്നത്.
റൈറ്റ്‌സ് ഇഷ്യുവിന് അപേക്ഷിക്കുമ്പോള്‍ വില പല ഘട്ടങ്ങളിലായി നല്‍കിയാല്‍ മതിയാകുമെന്നതിനാല്‍ നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. റൈറ്റ്‌സ് ഇഷ്യു 1.6 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
റിലയന്‍സ് നിക്ഷേപ സമാഹരണത്തില്‍ നടത്തിയ കുതിച്ചുചാട്ടവും അവകാശ ഓഹരി പ്രഖ്യാപനവും ഓഹരി വിപണിയിലെ പ്രകടനത്തിലും പ്രതിഫലിച്ചു. 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയിലേക്കാണ് ഓഹരി വില കയറിയത്. മാര്‍ച്ചില്‍ 867.43 രൂപയിലേക്ക് ഇടിഞ്ഞ ഓഹരിയാണ് ജൂണ്‍ എട്ടിന് 1618 രൂപക്ക് മുകളിലേക്ക് ഉയര്‍ന്നത്.
നിഫ്‌റ്റിയിലെയും സെന്‍സെക്‌സിലെയും ബഹുഭൂരിഭാഗം ഓഹരികളും അവയുടെ 52 ആഴ്‌ചത്തെ വിലയുടെ 20-50 ശതമാനം താഴെ വ്യാപാരം ചെയ്യുമ്പോഴാണ് റിലയ ന്‍സ് ഈ നേട്ടം കൈവരിച്ചത്. വിപണിയിലെ തിരുത്ത ല്‍ വേളയില്‍ റിലയന്‍സിന്റെ ഓഹരിക്ക് വേറിട്ട പ്രകടനം കാഴ്‌ച വെക്കാന്‍ സാധിച്ചു. കടമില്ലാത്ത കമ്പനിയായി മാറാനുള്ള റിലയന്‍സിന്റെ ശ്രമം ഓഹരി വിപണിയിലെ പ്ര കടനത്തിന്റെ മാറ്റ് പതിന്മടങ്ങ് കൂട്ടുന്ന ഘടകമാണ്.