റഷ്യന്‍ നഗരത്തിലെ ഇഷ്‌കാവിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ആറ് മുതിര്‍ന്ന വരും ഏഴ് കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. 21 പേര്‍ക്ക് പരുക്കേറ്റതായും റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി
മോസ്‌കോ: റഷ്യന്‍ നഗരത്തിലെ ഇഷ്‌കാവിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ആറ് മുതിര്‍ന്നവരും ഏഴ് കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥ മിക വിവരം. 21 പേര്‍ക്ക് പരുക്കേറ്റതായും റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇവരില്‍ 14 പേര്‍ കുട്ടികളാണ്.
അജ്ഞാതനായ ആക്രമി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സെക്യൂരിറ്റി ഗാര്‍ഡിനെ വെ ടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മറ്റുളളവര്‍ക്ക് നേരെയും അക്രമി വെടിയുതിര്‍ക്കുകയായി രുന്നു. കൊല്ലപ്പെട്ടവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി ഇഷ്‌കാവ് ഗവര്‍ണര്‍ അറിയിച്ചു. വെ ടിവയ്പിന് പിന്നാലെ അ ക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഇഷ്‌കാവിലെ സ്‌കൂള്‍ നമ്പര്‍ 88ലാ ണ് വെടിവയ്പ് ഉണ്ടായത്. ഏകദേശം ആയിരത്തോളം വിദ്യാര്‍ഥികളും 80 അധ്യാപകരുമാണ് സ്‌കൂളി ലു ള്ളത്.
തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 1,200 കിലോമീറ്റര്‍ കിഴക്കുള്ള ഉദ്മുര്‍ റിപ്പബ്ലിക്കിലെ ഇഷ്‌കാവ് സി റ്റിയില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ 88 സ്‌കൂളിലാണ് വെടിവെപ്പു ണ്ടായത്. നാസി ചിഹ്നങ്ങളുള്ള കറുത്ത വ സ്ത്രം ധരിച്ചെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.