സംസ്ഥാനങ്ങള്‍ക്കു കോവിഡ് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഉത്സവ സീസ ണ്‍, പുതുവത്സര ആഘോഷം എന്നിവ പരിഗണിച്ചാണ് കേന്ദ്രം പുതിയ കോവിഡ് മാര്‍ ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കു കോവിഡ് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഉത്സവ സീസണ്‍, പുതുവത്സര ആഘോഷം എന്നിവ പരിഗണിച്ചാണ് കേന്ദ്രം പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറ ത്തിറക്കിയത്. മാസ്‌ക് ഉറപ്പാക്കണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങ ള്‍ക്ക് നല്‍കിയിരിക്കുന്നത്.
പനി, ഗുരുതര ശ്വാസപ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്ഥിരീ കരിച്ചാല്‍ ജനിതക ശ്രേണീകരണം നടത്തണം. ആള്‍ക്കൂട്ടങ്ങള്‍ അമി തമാകരുത്, മാസ്‌ക് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. കേന്ദ്രവും സംസ്ഥാന ങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചെങ്കില്‍ മാ ത്രമേ കോവിഡ് സാഹചര്യം നിയന്ത്രിക്കാനാകൂവെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. നിരീക്ഷണ സംവി ധാനം ശക്തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങ ള്‍ ഉറപ്പാക്കുക തുടങ്ങിയവ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.