കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങ ളോ ഉണ്ടായിരുന്നില്ല. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആ വശ്യപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെട്ടിട ത്തില്‍ മതിയായ സുരക്ഷയോ തീ അ ണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. തീപിടിത്തം ഗൗരവമായി അന്വേഷിക്കണ മെന്നും സതീശന്‍ ആവശ്യ പ്പെട്ടു.
കൊല്ലത്തും തിരുവനന്തപുരത്തും നടന്ന തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മരുന്നാണ് ക ത്തിനശിച്ചത്. ഇതിന് പിന്നില്‍ അട്ടിമറിയുണ്ട്. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറില്‍ നിന്ന് തീ പടര്‍ന്നുവെന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ്. ആവശ്യമായ സുരക്ഷാ സംവിധാന ങ്ങള്‍ ഇവിടെയുണ്ടായിരുന്നില്ല. തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വര്‍ണക്കടത്തും റോഡിലെ ക്യാമറയും വിവാദമായപ്പോള്‍ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട സെഷനുകളില്‍ തീപിടിത്തം ന ടന്നത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.
നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടിത്തത്തിന് പിന്നില്‍. സംസ്ഥാനത്ത് അഴിമതി കേസുകളിലടക്കം എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടു കയാണ്. രണ്ട് വര്‍ഷത്തിനിടെ 9 എംഡി മാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മാറിമാറി വന്നു. ആവശ്യത്തില്‍ കൂടുതല്‍ മരുന്ന് വാങ്ങി കമ്മീഷനടിക്കുകയാണ് ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു.