നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരു ങ്ങി ഇ ഡി. രാഹുല്‍ ഇന്ന് ചോദിച്ച അവധി കണക്കിലെടുത്ത് നാളെ ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരു ങ്ങി ഇ ഡി. രാഹുല്‍ ഇന്ന് ചോദിച്ച അവധി കണക്കിലെടുത്ത് നാളെ ചോദ്യം ചെയ്യല്‍ തുടരുമെന്നാ ണ് ഇ ഡി അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമായ ഇന്നലെ പത്തു മണിക്കൂറി ലേറെ സമയമെടുത്താണ് എന്‍ഫോഴ്സ്മെന്റ് ഡയ റക്ടറേറ്റ് രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി യത്.
എന്നാല്‍, തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ രാഹുലിനെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നതിനു തുല്യമാ ണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗ ത്തെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നും മറുപടികള്‍ തൃപ്തികരമല്ലെന്നുമാണ് ഇഡി വൃത്ത ങ്ങള് അഭിപ്രായപ്പെടുന്നത്.
അതേസമയം, രാഹുലിനെ ചോദ്യം ചെയ്യുന്നതിന്റെ ഓഡിയോയും വീഡിയോയും ഇ.ഡി റെക്കോര് ഡ് ചെയ്യുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ സ്വീകരിച്ച് രാഹുല്‍ ഗാന്ധി യുടെ അറസ്റ്റ് രേഖപ്പെടുത്താ നും സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.