മരിച്ചവരില്‍ പത്തും സ്ത്രീകളാണ്. ക്ഷേത്രക്കുളം തകര്‍ന്ന് 30ലധികം ആളുകളാണ് കെ ട്ടിടാവിശിഷ്ടങ്ങ ളില്‍ കുടുങ്ങി കിടന്നത്. ഇന്‍ഡോറിലെ ശ്രീബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം
ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കുളം തകര്‍ന്ന് 13 പേര്‍ മരിച്ചു. മരിച്ചവരില്‍ പത്തും സ്ത്രീകളാണ്. ക്ഷേത്രക്കുളം തകര്‍ന്ന് 30ലധികം ആളുകളാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്നത്. ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം.
കിണറിന് മുകളില്‍ സ്ഥാപിച്ച മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. ഈ സമയത്ത് മേല്‍ ക്കൂരക്ക് മുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ കിണറിലേക്ക് വീഴുകയായിരുന്നു. രാമനവമി ആഘോഷങ്ങ ളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. രാമ നവമിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വലിയ തിരക്കാ ണ് അനുഭവപ്പെട്ടത്. അതിനിടെയാണ് ക്ഷേത്രക്കുളം തകര്‍ന്നത്. 60 അടി യോളം താഴ്ചയുള്ളതാണ് കുളം.
തിരക്ക് നിയന്ത്രണാതീതമായതോടെ, ക്ഷേത്രക്കുളത്തിന്റെ മേല്‍ഭാഗം മൂടി കൊണ്ടുള്ള നിര്‍മിതി ഇടി ഞ്ഞുവീഴുകയായിരുന്നു. ക്ഷേത്രക്കുളത്തിലേക്കുള്ള വഴി ഇടുങ്ങിയതാ ണ്. ഇത് രക്ഷാപ്രവര്‍ത്തനം ദു ഷ്‌കരമാക്കി. കയറും മറ്റും ഉപയോഗിച്ചാണ് തകര്‍ന്ന കുളത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നത്. കുള ത്തില്‍ നിന്ന് രക്ഷിച്ചവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.