24 മണിക്കൂറിനിടെ 38,465 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 640 മരണ വും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 38,465 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മ ന്ത്രാ ലയം അറിയിച്ചു. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ ഇന്ത്യയില്‍ 4,03,840 പേ രാണ് ചികിത്സയിലുള്ളത്.
ഇന്നലെ രാജ്യത്ത് 17,28,795 സാംപിളുകളാണ് പരിശോധിച്ചത്. ജൂലൈ 28 വരെ രാജ്യത്ത് 46,26,29,773 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ 45.07 കോടി ഡോസ് വാക്സീനാണ് രാജ്യത്ത് വിതരണം ചെയ്തത്.