രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര്‍ ഇന്നലെ രോഗമു ക്തി നേടി. പ്രതിദിന ടെസ്റ്റ് പോസറ്റിറ്റി നിരക്ക് 2.61 ശതമാനത്തിലെത്തി. കഴിഞ്ഞ 28 ദിവസ ത്തിന് ശേഷം അഞ്ച് ശതമാന ത്തില്‍ താഴെയാണ് കേസുകളുള്ളത്
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തംരഗത്തില്‍ നിന്ന് രാജ്യം മോചിതമാകുന്നു. രാജ്യത്ത് ഇന്നലെ കോ വിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര്‍ ഇന്നലെ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോ സറ്റിറ്റി നിരക്ക് 2.61 ശതമാനത്തിലെത്തി. കഴിഞ്ഞ 28 ദിവസത്തിന് ശേഷം അഞ്ച് ശതമാന ത്തില്‍ താഴെയാണ് കേസുകളുള്ളത്.
എന്നാല്‍ കേരളത്തില്‍ ഇത് പത്ത് ശതമാനത്തിന് മുകളിലാണ്. 12,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നി ലുള്ളത്.
ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,85,229 പേര്‍ക്കാണ്. ഇതില്‍ 2,97,00,430 പേര്‍ രോഗ മുക്തി നേടി. നിലവില്‍ 4,82,071 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ള ത്. ഇതുവരെ 4,02,728 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 35,28,92,046 പേരാണ്.