രാജ്യത്ത് ആശ്വാസമായി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനി ടെ 44, 877 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗ സ്ഥിരീകരണ കണക്ക് 3.17 ആയി കു റഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണി ക്കൂറിനിടെ 44, 877 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗ സ്ഥിരീകര ണ കണക്ക് 3.17 ആയി കുറഞ്ഞു. ആ കെ മരണം 5,08,665 ആയി.
പ്രതിദിന കേസുകളിലെ ഗണ്യമായ കുറവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. രാജ്യത്താകമാനം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്ത ല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ.മന്ത്രാലയം അറിയിച്ചു. 5,37,045 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. സജീവ രോഗികളുടെ എണ്ണവും ദി നംപ്രതി കുറഞ്ഞു വരികയാണ്.
1,17,591 പേര്‍ക്ക് രോഗമുക്തി
1,17,591 പേര് രോഗമുക്തി നേടി. 97.55 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂ റിനിടെ 46. 82 ലക്ഷം വാക്സിന് ഡോസുകള്‍ വിതരണം ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ഇതുവ രെ വിതരണം ചെയ്ത വാക്സിന് ഡോസുകള്‍ 172.29 കോടിയായി ഉയര്‍ന്നു.