മെഡിക്കല്‍ ഓക്സിജന്‍, ആശുപത്രിക്കിടക്കകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം കോവിഡ് പ്രതിരോധത്തില്‍ വന്‍വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്
ന്യുഡല്‍ഹി : രാജ്യത്ത് ഇന്ന് കോവിഡ് കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. രാജ്യത്ത് പ്രതി ദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചായായ 7 ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ്. രാജ്യത്ത് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്.ഏപ്രില്‍ 15 മുതല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തില്‍ അധികമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി.3645 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്ത് ആകെ മരണസംഖ്യ 2,04,832 ആയി.
പുതിയ രോഗികളുടെ 73.59 ശതമാനവും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ്. മെഡിക്കല്‍ ഓക്സിജന്‍, ആശുപത്രിക്കിടക്കകള്‍, അവശ്യ മരു ന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം കോവിഡ് പ്രതിരോധത്തില്‍ വന്‍വെല്ലുവിളിയാണ് സൃഷ്ടി ക്കുന്നത്.
ചികിത്സയിലുള്ളവരുടെ എണ്ണം 30,84,814 ആയി. കോവിഡ് വ്യാപനം രീക്ഷമാകുന്ന സാഹചര്യ ത്തി ല്‍ വാക്‌സീന്‍ രജിസ്‌ട്രേഷനും വര്‍ദ്ധിക്കുകയാണ്. രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 15 കോടി പിന്നിട്ടു. അതേസമയം, സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തിലും സുപ്രീംകോടതിയുടെ ഇടപെടലിനും പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡ് വാക്‌സീന്റെ വില കുറച്ചതായി സിറം ഇന്‍ സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കാനിടയുണ്ട്.











