കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരു മ്പോഴും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യ ത്ത് റിപ്പോര്‍ട്ട് ചെയ്തത് നാല്‍പ്പതിനായിരം കേസുകള്‍
ന്യൂഡല്‍ഹി: കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്ന തോതില്‍ തുട രുമ്പോഴും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യ ത്ത് റിപ്പോര്‍ട്ട് ചെയ്തത് നാല്‍പ്പതിനായിരം കേസുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയ തായി 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എ ണ്ണം 3,16,95,958.
കഴിഞ്ഞ 24 മണിക്കൂറിനിടെ 422 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ ആകെ എണ്ണം 4,24,773 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 36,946 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,08,57,467 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി 4,13,718 സജീവ കേസുകളാണ് നിലവിലുള്ളത്. കേരളത്തില്‍ മാത്രം 1,67,379 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണ ക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,06,598 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സി ന്‍ നല്‍കി. ഇതോടെ വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 47,22,23,639 ആയി.












