മുംബൈ: തുടര്‍ച്ചയായ രണ്ട് ദിവസത്തെ നഷ്‌ടത്തിനു ശേഷം ഇന്ന് ഓഹരി വിപണി നേട്ടത്തിലായി. ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ 20 പോയിന്റ് നേട്ടത്തോടെ 14,956ലാണ് ക്ലോസ് ചെയ്‌തത്.
ആഗോള സൂചനകളുടെ അടിസ്ഥാനത്തില്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വ്യാപാരത്തിലൂടനീളം ചാഞ്ചാട്ടം ശക്തമായിരുന്നു. നിഫ്‌റ്റി 15,000 പോയിന്റിന് മുകളിലായാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ 15,111 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും 15,000ന് മുകളിലായി ക്ലോസ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ നഷ്‌ടങ്ങളുടെ ദിനങ്ങള്‍ക്കു ശേഷമാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
വിപണിയുടെ പൊതുഗതിയില്‍ നിന്ന് വ്യത്യസ്‌തമായി പൊതുമേഖലാ ബാങ്ക് സൂചിക 1.6 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി മീഡിയ സൂചിക ഒരു ശതമാനവും മെറ്റല്‍ സൂചിക 0.8 ശതമാനവും ഉയര്‍ന്നു. നിഫ്‌റ്റി ഐടി, ഫാര്‍മ സൂചികകള്‍ 0.5 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. അതേ സമയം നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക ഒരു ശതമാനവും എഫ്‌എംസിജി സൂചിക 0.5 ശതമാനവും ഇടിഞ്ഞു.
നിഫ്‌റ്റി മിഡ്‌കാപ് സൂചിക 0.3 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.4 ശതമാനവും ഉയര്‍ന്നു.