ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊല പ്പെ ടുത്തിയ സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്
ആലപ്പുഴ:വെള്ളക്കിണറില്‍ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ നാല് എസ്ഡിപിഐ പ്രവത്തകര്‍ കസ്റ്റഡിയിലെന്ന് സൂ ചന. അക്രമികള്‍ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. ബൈക്കില്‍ രക്തക്കറ ഉള്ളതായും സൂചനകളുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറുപതോളം പേരെ പൊലീസ് ചോദ്യം ചെ യ്തു. ബിജെപി നേതാവിന്റെ കൊലപാതകം കഴിഞ്ഞ് രണ്ട് ദിവ സം കഴിഞ്ഞിട്ടും ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്നതും വ്യക്തമല്ല.ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നു ണ്ടായേക്കും.
18ന് വൈകീട്ടാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കാറിലെത്തിയ സംഘം വെ ട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ 19ന് പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ര ഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നു.കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസി ല്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രതീഷ്, പ്ര സാദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.ഷാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ആര് എസ്എസി ന്റെ പ്രതികാരമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി
ആലപ്പുഴ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി. 22ന് രാവിലെ ആ റുവരെ നിരോധനാ ജ്ഞ തുടരുമെന്ന് ക ലക്ടറുടെ ഉത്തരവില്‍ പറയുന്നു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില് ക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോ ര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നി രോധനാജ്ഞ പ്രഖ്യാപിച്ചത്. 18ന് വൈകീട്ടാണ് എസ്ഡിപിഐ സംസ്ഥാന സെക്ര ട്ടറി കെ എസ് ഷാനി നെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപി ന്നാലെ 19ന് പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസം ഘം ആളുകള്‍ വെട്ടിക്കൊന്നു. തുടര്‍ സം ഘര്ഷങ്ങള്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലി ന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.