പൊതുനിക്ഷേപ പദ്ധതികളില്‍ പങ്കാളികളാകുന്ന സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, വ്യവസായികള്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് 6 മാസം കാലാവധിയുള്ള വീസ നല്‍കുന്നത്.
ദുബായ് : യു.എ.ഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ ഫീസ് 1,150 ദിര്‍ഹമെന്ന് അധികൃതര്‍. രാജ്യത്ത് പലതവണ വന്നു പോകാവുന്നവര്‍ക്കാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പൊതുനിക്ഷേപ പദ്ധതികളില്‍ പങ്കാളികളാകുന്ന സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, വ്യവസായികള്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് 6 മാസം കാലാവധിയുള്ള വീസ നല്‍കുന്നത്.
പൊതുസേവന കേന്ദ്രങ്ങള്‍, ടൈപ്പിങ് സെന്ററുകള്‍ എന്നിവ വഴി അപേക്ഷിക്കാം. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ സ്മാര്‍ട് സംവിധാനവും ഉപയോഗപ്പെടുത്താം. അപേക്ഷകളും അനുബന്ധ രേഖകളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. അവ്യക്തമോ അപൂര്‍ണമോ ആയ അപേക്ഷകളില്‍ മാറ്റം വരുത്തി വീണ്ടും സമര്‍പ്പിക്കണം.