കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊല പാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുള്ള്യ സ്വദേ ശികളായ ഷാക്കിര്‍, മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള അതി ര്‍ത്തിയായ വെള്ളാരയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
മംഗലൂരു: യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നട്ടാരു കൊല്ല പ്പെട്ട കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുള്ള്യ സ്വദേശികളായ ഷാക്കിര്‍, മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ വെള്ളാരയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
പുത്തൂരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസ് കാസര്‍കോട് എത്തിയിരുന്നു. കേരള രജി സ്ട്രേഷനിലുള്ള ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയ തെന്നായി രുന്നു ദൃക്സാക്ഷികളുടെ മൊഴി.പ്രതികള്‍ കേരളത്തിലേക്ക് കടന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാന ത്തിലാണ് അന്വേഷണം സംഘം കേരളത്തിലേക്ക് തിരിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചെന്ന കരുതു ന്ന ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടാണ് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ ദക്ഷിണ കന്നഡ ജില്ലയി ലെ ബെല്ലാരെയില്‍ വെച്ച് കൊല്ലപ്പെടുന്നത്. കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോ പിക്കുന്നത്.
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്ത ലത്തില്‍ ദക്ഷിണ കന്നഡയില്‍ അതീവജാഗ്രത തുടരുകയാണ്. സുള്ള്യ, പുത്തൂര്‍, കഡബ താലൂ ക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുള്ള്യയില്‍ യുവമോര്‍ച്ച ഇന്നും ബന്ദിന് ആഹ്വാനം ചെ യ്തിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടു ത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസി ച്ചിരി ക്കുകയാണ്.
അതിനിടെ പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകത്തില്‍ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറും പ്രതിരോധത്തിലായിരിക്കുകയാണ്. ദക്ഷണി കന്നഡ യുവമോര്‍ച്ചയില്‍ നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചു. തുംകുരു, കോപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകരാണ് രാജിക്കത്ത് നല്‍കിയത്. ബസവ രാജ് ബൊമ്മെ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക പരി പാടികള്‍ റദ്ദാക്കി. കൊല്ലപ്പെട്ട പ്രവീണിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ബെല്ലാരെയിലെത്തിയേക്കുമെന്നാണ് വിവരം.