കോഴിക്കോട് മുണ്ടിക്കല്‍ത്താഴം ജങ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹ നവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശേരിയെ പുരുഷ പൊലിസ് ഉദ്യോഗസ്ഥന്‍ തടഞ്ഞ സംഭവത്തില്‍ ഇടപെടുമന്ന് ദേശീയ വനിതാ കമ്മിഷന്‍(എന്‍.ഡബ്ല്യുസി) ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ
ന്യൂഡല്‍ഹി: കോഴിക്കോട് മുണ്ടിക്കല്‍ത്താഴം ജങ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂ ഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അം ഗം വിസ്മയ പിലാശേരിയെ പുരുഷ പൊലിസ് ഉദ്യോഗസ്ഥന്‍ തടഞ്ഞ സംഭവത്തില്‍ ഇടപെടുമന്ന് ദേശീയ വനിതാ കമ്മിഷന്‍ (എന്‍. ഡബ്ല്യു സി) ചെയര്‍പേഴ്സണ്‍ രേഖ ശര്‍ മ. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തുമെന്നും വിഷയം ഏറ്റെടു ക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
മഹിളാ മോര്‍ച്ചയുടെ ട്വീറ്റിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഒമ്പതിന് കേരളത്തിലെ ത്തും. ഈ വിഷയം ഏറ്റെടുക്കും- രേഖ ശര്‍മ ട്വീറ്റ് ചെയ്തു. കേരള ത്തിലെ ക്രമസമാധാന നില വിനാശ കരമാണെന്നും അത് സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് ലംഘിക്കുന്നവരെന്നുമായിരുന്നു മഹിളാ മോര്‍ ച്ചയുടെ ട്വീറ്റ്. സംഭവത്തെ അപലപിക്കുന്നതായും വിഷയത്തില്‍ നടപടിയെടുക്കാന്‍ ദേശീയ വനിതാ കമ്മിഷനോട് അഭ്യര്‍ഥിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചിരുന്നു.